Monday, 8 April 2013

ഈ പുഴയോരത്ത്‌





ഇവിടെയീ യാത്രയിൽ നാമെന്നുമേ
ഇതുവഴി യാത്രികരായിരുന്നു
എവിടെയാണിനിയൊരു കണ്ടുമുട്ടൽ
അറിയാതലയുന്നു നാമെങ്ങുമേ !
അരികിലേയ്ക്കരികിലേയ്ക്കണയുമ്പൊഴും
അകലങ്ങളേറുകയായിരുന്നു
ഇനിയേതു ജന്മത്തിലായിരിക്കാം
ഈ പുഴയോരത്തൊരൊത്തുചേരൽ !


4 comments:


  1. ബ്ലോഗ്‌ ലോകത്തേക്ക്‌ ദേവികയ്ക്ക്‌ സ്വാഗതം. എഴുതുക വളരുക.

    ReplyDelete

  2. സുസ്വാഗതം ,ദേവിക.
    കവിത ഇഷ്ട്ടമായി പുതിയ കവിത കള്‍ക്കായി കാത്തിരിക്കുന്നു.
    ആശംസകള്‍ ...

    ReplyDelete
  3. കവിത നന്നായിരിക്കുന്നു. ഇനിയും എഴുതുക.
    ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com

    ReplyDelete