Monday, 8 April 2013

ചിത്രപതംഗം





സൂര്യനായ്‌ നീയെന്നെ തഴുകുമെങ്കിൽ
സൂര്യകാന്തിപ്പൂവു ഞാനെന്നുമേ !
സൗരഭ്യമായ്‌ നീയണയുമെങ്കിൽ
സൗഗന്ധികപ്പൂവു ഞാനെന്നുമേ
ചിത്രപതംഗമായ്‌ വന്നീടുകിൽ
ചെമ്പനീർപ്പൂവ്‌ ഞാനെന്നുമെന്നും !
സ്വപ്നങ്ങൾ നെയ്യുമെൻ കൂടുപൂകാൻ
സ്വർണ്ണച്ചിറകിൽ നീയെന്നണയും ?

ഈ പുഴയോരത്ത്‌





ഇവിടെയീ യാത്രയിൽ നാമെന്നുമേ
ഇതുവഴി യാത്രികരായിരുന്നു
എവിടെയാണിനിയൊരു കണ്ടുമുട്ടൽ
അറിയാതലയുന്നു നാമെങ്ങുമേ !
അരികിലേയ്ക്കരികിലേയ്ക്കണയുമ്പൊഴും
അകലങ്ങളേറുകയായിരുന്നു
ഇനിയേതു ജന്മത്തിലായിരിക്കാം
ഈ പുഴയോരത്തൊരൊത്തുചേരൽ !